പിണറായി വിജയനെതിരെ ത്രിപുര മുഖ്യമന്ത്രി പിണറായി പാർട്ടിയുടെ മുഖ്യമന്ത്രി അല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ബിപ്ലവ് കുമാർ
കൊച്ചി: പിണറായി വിജയനെതിരെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. പിണറായി പാർട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പറഞ്ഞു. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിക്കുകയായിരുന്നു ബിപ്ലവ് കുമാർ.
ത്രിപുര ചെറിയ സംസ്ഥാനമാണ് പക്ഷേ മനസ്സ് വലുതാണെന്നും ശ്രീജിത്തിന്റെ വീട് പിണറായി സന്ദർശിക്കാത്തത് ശരിയായില്ലെന്നും ബിപ്ലവ് കുമാർ പറഞ്ഞു. ശ്രീജിത്തിന്‍റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പി.എസ്. ശ്രീധരൻപിള്ളയ്ക്കു വേണ്ടി പ്രചാരണം നയിക്കാനാണ് ബിപ്ലവ് കുമാറിന്റെ കേരളസന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്‍റെ വീട്ടുകാരെ ആശ്വസിപ്പിക്കാനെത്താത്തതിൽ കുടുംബാംഗങ്ങൾക്ക് പരിഭവമുണ്ട്. ഇതിനിടയിലാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം.
