കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്  ശ്രീജിത്തിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. 

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പി.എസ്. ശ്രീധരൻപിള്ളയ്ക്കു വേണ്ടി പ്രചാരണം നയിക്കാനാണ് ബിപ്ലവ് കുമാറിന്റെ കേരളസന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്‍റെ വീട്ടുകാരെ ആശ്വസിപ്പിക്കാനെത്താത്തതിൽ കുടുംബാംഗങ്ങൾക്ക് പരിഭവമുണ്ട്. ഇതിനിടയിലാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം.