ദേശീയ തലത്തില്‍ ബി.ജെ.പിയും, കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയുമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുക്കള്‍.
തൃശൂര്: ത്രിപുര തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന്റെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. ബി.ജെ.പിയെ നേരിടാന് കോണ്ഗ്രസിന് മാത്രമേ കഴിയൂ. യെച്ചൂരി തൃശൂര് സമ്മേളനത്തില് പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് കേരള എന്നത് ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോടെ യാഥാര്ഥ്യമായിരിക്കുകയാണെന്നും ഹസന് തൃശൂരില് പറഞ്ഞു. ദേശീയ തലത്തില് ബി.ജെ.പിയും, കേരളത്തില് സി.പി.എമ്മും ബി.ജെ.പിയുമാണ് കോണ്ഗ്രസിന്റെ മുഖ്യശത്രുക്കള്.
പാലക്കാട് ആദിവാസി യുവാവ് മധുവിന്റെയും, സി.പി.ഐക്കാര് കൊലപ്പെടുത്തിയ ലീഗ് പ്രവര്ത്തകന്റെയും വീടുകള് സന്ദര്ശിച്ച മുഖ്യമന്ത്രി സ്വന്തം ജില്ലയില്, സ്വന്തം പാര്ട്ടിക്കാര് കൊലപ്പെടുത്തിയ ശുഹൈബിന്റെ വീട് സന്ദര്ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണ്.
ഇതു തന്നെയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്ക്കാരിന്റെയും, ഇടത് സര്ക്കാരിന്റെയും ജനദ്രോഹ ഭരണത്തിലും, സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് നയിക്കുന്ന 'ജനമോചന യാത്ര' ഏപ്രില് ഏഴിന് ആരംഭിക്കും.ആലപ്പുഴ എഴുപുന്ന പഞ്ചായത്തില് സിപിഎമ്മിനെതിരെ മത്സരിച്ച വനിതാ പവര്ത്തകയ്ക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലുണ്ടായ ആക്രമത്തില് എ.എം.ആരിഫ് എം.എല്.എയ്ക്കും പങ്കുണ്ടെന്ന് ഹസന് ആരോപിച്ചു.
