സിപിഎം ആവശ്യം ത്രിപുരയിലെ ചിരിലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും

അഗര്‍ത്തല: ത്രിപുരയിലെ ചിരിലം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങളെ തുടർന്ന് സ്വന്തം സ്ഥാനാർത്ഥിക്ക് പോലും അയൽ ജില്ലയിലേക്ക് താമസം മാറ്റേണ്ടി വന്നു വെന്നും തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്നുമുള്ള സിപിഎമ്മിന്‍റെ ആവശ്യത്തെ തുടർന്നാണിത്. 

ബിജെപിയുടെ ആക്രമണങ്ങൾക്ക് പൊലീസിന്‍റെ ഒത്താശയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജൻധർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആയിരക്കണക്കിന് പ്രവർത്തകരും സ്ഥാനാർത്ഥിയും ജില്ലക്ക് പുറത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. സത്യസന്ധമായ തെരഞ്ഞെടുപ്പ് സാധ്യമല്ല.

എ എ ബേബിയുടെ അഭിപ്രായം ഞാൻ കണ്ടിട്ടില്ല. തോൽവിയെ കുറിച്ചുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയവും സംഘടനാപരവുമായ വിലയിരുത്തൽ നടത്താൻ പോകുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.