റൊണാള്‍ഡോ ഹാട്രിക്കുമായി മിന്നിക്കത്തിയപ്പോള്‍ അത് ആഘോഷമാക്കുകയാണ് മലയാളികള്‍.

തിരുവനന്തപുരം: ലോകകപ്പില്‍ സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കുമായി മിന്നിക്കത്തിയപ്പോള്‍ അത് ആഘോഷമാക്കുകയാണ് മലയാളികള്‍. ഇഷ്ടതാരത്തെ അനുകൂലിച്ചും സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയെ കളിയാക്കുമാണ് ട്രോളുകളിലധികവും.

സ്പെയിനിനെതിരെ പെനല്‍റ്റി കിക്കിലൂടെ ആദ്യ ഗോള്‍ നേടിയ റോണോ ഡി ഗിയയുടെ പിഴവില്‍ നിന്നാണ് രണ്ടാം ഗോള്‍ നേടിയത്. ഒടുവില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് അവസാന നിമിഷമെടുത്ത ഉജ്ജ്വലമായൊരു ഫ്രീ കിക്ക് ഗോളിലൂടെ ഹാട്രിക്കും പോര്‍ച്ചുഗലിന് സമനിലയും റോണോ നേടിക്കൊടുത്തു.