നക്ഷത്ര ചിഹ്നം ഇല്ലാത്ത ആ ചോദ്യങ്ങള്‍ ഇതാണ് ചോദ്യോത്തര വേളയിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അദ്ദേഹം തുടർച്ചയായി ചോദിക്കുന്നതാണ് തമാശക്ക് വഴിയാകുന്നത്
തിരുവനന്തപുരം: മലയാളം സോഷ്യൽ മീഡിയയിലെ ട്രോളൻമാർക്ക് ഒടുവിൽ കിട്ടിയ ഇരയാണ് ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ. നിയമസഭാ ചോദ്യോത്തര വേളയിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അദ്ദേഹം തുടർച്ചയായി ചോദിക്കുന്നതാണ് തമാശക്ക് വഴിയാകുന്നത്. ആദ്യമാദ്യം ചോദ്യങ്ങളിൽ അബദ്ധം പിണഞ്ഞപ്പോൾ ഇടത്,കോൺഗ്രസ് അനുകൂല പ്രൊഫൈലുകളിലും പേജുകളിലും മാത്രമാണ് അത് തമാശയായത്. എന്നാൽ ഈ തരം ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചതോടെ രാജഗോപാലിന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ മേൽ സോഷ്യൽമീഡിയ ട്രോളൻമാർ പഞ്ചാരിയും പാണ്ടിയും കൊട്ടിക്കയറുകയാണ്.
രാജഗോപാലിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചില ഉത്തരമില്ലാ ചോദ്യങ്ങൾ
ചോദ്യം നം. 2443
12.06.2018
ഈ സര്ക്കാര് അധികാരത്തില് വന്നതിനുശേഷം നേമം നിയോജകമണ്ഡലത്തില് സ്പോര്ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള് എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
മറുപടി : ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നേമം നിയോജകമണ്ഡലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാൽ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.

ചോദ്യം നം. 935
06.06.2018
നേമം നിയോജകമണ്ഡലത്തില് സാംസ്കാരിക വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് ഏതൊക്കെയാണെന്നും ഈ സര്ക്കാര് അധികാരത്തില് വന്നതിന് ശേഷം ഇവയ്ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
മറുപടി : നേമം നിയോജകമണ്ഡലത്തിൽ സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല.

ചോദ്യം നം. 3659
15.03.2018ൽ
2014-15 മുതല് 2017-18 വരെ സഹകരണ മേഖലയ്ക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചു; മുഴുവന് തുകയും ചെലവഴിച്ചില്ലെങ്കില് എന്തുകൊണ്ട്; വ്യക്തമാക്കാമോ; (ബി) കേന്ദ്ര ഫണ്ട് വിനിയോഗിച്ചതിന്റെ പശ്ചാത്തലത്തില് സഹകരണ മേഖലയില് എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്; വിശദമാക്കാമോ?
മറുപടി : 2014-15 മുതല് 2017-18 വരെ സഹകരണ മേഖലയ്ക്ക് കേന്ദ്ര പദ്ധതിയില് ഉള്പ്പെടുത്തി കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ല .

ചോദ്യം നം. 1230
02.05.2017
(സി)കേന്ദ്രസർക്കാർ മുഴുവൻ തുകയും നൽകിയിട്ടും ഈ പദ്ധതി (മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) നടപ്പിലാക്കുന്നില്ല എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഡി) എന്തുകൊണ്ടാണു ഈ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാതെ വന്നത്? വിശദാംശങ്ങൾ ലഭ്യമാക്കുമോ?
മറുപടി : 2016-2017 സാമ്പത്തികവർഷം സംസ്ഥാനത്തിനു അർഹതപ്പെട്ട ഫണ്ട് കേന്ദ്രം മുഴുവനായി നൽകിയിരുന്നില്ല. 2016-2017 സാമ്പത്തികവർഷം 2438.62 കോടിരൂപയാണു കേന്ദ്രവിഹിതമായി ലഭ്യമാകേണ്ടിയിരുന്നത്. എന്നാൽ 1582.48 കോടിരൂപയാണു കേന്ദ്രസർക്കാർ വിഹിതമായി ലഭിച്ചത്. ബാക്കിവിഹിതം ലഭിക്കുന്നതിനായി 18-01-2017 നു പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. തുടർന്ന്, 2107-2018 സാമ്പത്തികവർഷത്തിലെ ആദ്യവാരത്തിൽ കുടിശ്ശികയും നടപ്പുവർഷത്തെ ചെലവിനാവശ്യമായ തുകയും ഒന്നിച്ചാവശ്യപ്പെട്ടെങ്കിലും ആകെ ലഭ്യമായത് 167.30 കോടിരൂപയാണു. 2016-2017 സാമ്പത്തികവർഷത്തിലെ വേതനക്കുടിശികയിനത്തിൽ മാത്രം 759.43കോടിരൂപ കേന്ദ്രവിഹിതം ലഭിക്കേണ്ടതാണു.

ചോദ്യം നം. 1315
02.05.2017
ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്ക്ക് പെന്ഷന് നല്കുന്നതിനു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ? എങ്കില് ഇതിനായി എത്രരൂപയാണു വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ? ബി) ഇവര്ക്ക് പെന്ഷന് നല്കിത്തുടങ്ങിയോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങള് മുഖേനയാണോ പെന്ഷന് നല്കുന്നത്; വ്യക്തമാക്കുമോ? സി) പ്രസ്തുത പെന്ഷന്റെ ഗുണഭോക്താക്കള് ആരൊക്കെയാണു; ഇതിനു അര്ഹരായിട്ടുള്ളവര് എത്രപേരാണു; ഈ പെന്ഷനു അര്ഹരായിട്ടുള്ളവര് എത്രപേരാണ്; ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോയെന്ന്
മറുപടി : ന്യൂനപക്ഷവിഭാഗത്തിലെ വിധവകൾക്ക് പെൻഷൻ നൽകുന്ന പദ്ധതി ന്യൂനപക്ഷക്ഷേമവകുപ്പ് മുഖേന നടപ്പിലാക്കിവരുന്നില്ല. .

ചോദ്യം നം. 4166 .
17.05.2017
ലാവലിന് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില് വാദിക്കുന്നതിന് ഹരീഷ് സാല്വേയ്ക്ക് ഫീസ് ഉള്പ്പെടെ സംസ്ഥാനസര്ക്കാര് എത്ര രൂപയാണ് നാളിതുവരെയായി ചിലവഴിച്ചതെന്ന് വിശദമാക്കുമോ?
മറുപടി : ലാവ്ലിന് കേസ് സുപ്രീംകോടതിയില് വാദിച്ചിട്ടില്ല.

ഉത്തരമില്ലാ ചോദ്യങ്ങൾ പരമ്പരയായതോടെ ഒ.രാജഗോപാൽ ചോദ്യങ്ങളുടെ നിരവധി പാരഡികളും സോഷ്യൽ മീഡിയയിൽ ചിരിക്ക് വകയാകുന്നു.
ഒ.രാജഗോപാൽ ഇനി ചോദിക്കേണ്ടത് “ഞാൻ ആരാണ്” എന്ന ചോദ്യമാണ്. ബുദ്ധനും ശങ്കരനും തേടിയത് ഇതേ ചോദ്യത്തിനുത്തരം.

വിഷമിച്ചിരുന്നപ്പോഴാണ് എന്റെ ഫ്രണ്ട് എനിക്ക് രാജേട്ടന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ എന്ന പുസ്തകം സജസ്റ്റ് ചെയ്തത്, ഇപ്പോൾ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ രാജേട്ടാ.

നേമം എംഎൽഎ: എന്റെ ചോദ്യം ഇതാണ്….
മുഖ്യമന്ത്രി: അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

നേമം എംഎല്എയുടെ ചോദ്യങ്ങളുടെ മാതൃകയില് ഒരു ട്രോളന്റെ ചോദ്യം
നേമം നേവല് ബേസില് 2016-2017 കാലയളവില് എത്ര വിദേശ കപ്പലുകൾ ഇന്ധനം നിറയ്ക്കാന് അടുത്തു?
നേമത്ത് നേവല് ബേസില്ല

നാളത്തെ ചോദ്യം ഒരു ട്രോളന്റെ സങ്കല്പത്തില്

നിയമസഭയിലെ ചോദ്യങ്ങൾ ചിരിക്ക് വകയാകാനുള്ളതല്ലെന്നും എന്തുകൊണ്ടാണ് ഒ.രാജഗോപാലിന്റെ നിയമസഭയിലെ ചോദ്യങ്ങളിൽ നിരന്തരമായി വസ്തുതാപരമായ തെറ്റുകൾ വരുന്നതെന്നും അടക്കം സാമൂഹ്യമാധ്യമങ്ങളിൽ ഗൗരവമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
