ബിയര്‍ ബോട്ടിലുകളുമായി പോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട ട്രക്ക് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാജസ്ഥാനിലെ കൃഷ്ണാഗറിലാണ് സംഭവം.
രാജസ്ഥാന്‍: ബിയര്‍ ബോട്ടിലുകളുമായി പോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പെട്ട് ഒരാള്‍ക്ക് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട ട്രക്ക് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാജസ്ഥാനിലെ കൃഷ്ണാഗറിലാണ് സംഭവം.
ജയ്പൂര്‍ അജ്മീര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ട്രെക്ക് ഓടിച്ചിരുന്ന ഡ്രൈവറിനാണ് പരിക്കേറ്റത്. ടോള്‍ ബുത്തില്‍ പണമടക്കുകയായിരുന്ന ഒരു വാഹനത്തിലേക്കും ടോള്‍ ബുത്തിലേക്കുമാണ് ട്രെക്ക് ഇടിച്ച് കയറിയത്.
ഇടിയുടെ ആഘാതത്തില്‍ ട്രക്കില്‍ നിന്ന് ബിയര്‍ ബോട്ടിലുകള്‍ റോഡിലേക്ക് ചിതറി വീണു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും ബിയര്‍ ബോട്ടിലുകള്‍ വീണതോടെ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ടോള്‍ ബൂത്തിലുണ്ടായിരുന്ന സിസിടിവിയില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
