അ​ങ്കാ​റ: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാൾ​ഡ് ട്രം​പ് തു​ർ​ക്കി സ​ന്ദ​ർ​ശിക്കാന്‍ തീരുമാനിച്ചു. പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രംപ് സ്വീകരിച്ചെന്നും അ​ടു​ത്ത​വ​ർ​ഷം എത്തുമെന്ന് അറിയിച്ചതായും തു​ർ​ക്കി ഔദ്യോഗികമായി അറിയിച്ചു. പ്ര​സി​ഡ​ന്‍റിന്‍റെ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​നാണ് ഇക്കാര്യം അറിയിച്ചത്.

സന്ദര്‍ശന തിയതിയും മറ്റ് വിശദാംശങ്ങളും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അന്തിമ തിരൂമാനം വന്നയുടനെ ഇക്കാര്യം അറിയിക്കുമെന്നും കാലിന്‍ പറഞ്ഞു. സിറിയയിലെ ഐഎസ് ഐഎസിനെതിരായ സംയുക്ത നടപടികള്‍ ട്രംപിന്‍റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം മേയില്‍ എര്‍ദോഗാന് വൈറ്റ് ഹൈസില്‍ ട്രംപ് വിരുന്നൊരുക്കിയിരുന്നു.