ന്യൂയോര്‍ക്ക്: യാത്രാവിലക്ക് നിരോധനം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രാവിലക്കെന്ന് നീതിന്യായ വകുപ്പ് അപ്പീലില്‍ പറയുന്നു. ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലുമായി ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി.
ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാരെയും അഭയാര്‍ത്ഥികളെയും വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സന്‍ കഴിഞ്ഞ ദിവസം വീണ്ടും യാത്രാവിലക്ക് നിരോധനം റദ്ദാക്കിയത്. ഇത് ഭരണഘടനയുടെ ലംഘനമാണെന്നും ജഡ്ജി ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പരിധി കടക്കലാണ് വിധിയെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും കോടതി നീക്കം തിരിച്ചടിയായതോടെ ട്രംപ് വ്യക്തമാക്കി.
