മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിനെ മൂന്നാഴ്ച മുന്‍പാണ് ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്. റിട്ടയര്‍ഡ് വൈസ് അഡ്മിറല്‍ റോബേര്‍ട്ട് ഹാര്‍വാര്‍ഡിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ സ്വന്തം ടീമിനെ നിയമിക്കാന്‍ ട്രംപ് അനുമതി നല്‍കാത്തത് കൊണ്ട് റോബേര്‍ട്ട് ഈ ക്ഷണം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് എച്ച് ആര്‍ മക് മാസ്റ്ററെ നിയമിച്ചത്. അമേരിക്കന്‍ സൈന്യത്തിലെ ലഫ്‌നന്റ് ജനറലായ മക് മാസ്റ്റര്‍ ഇറാഖിലും, അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഫ്‌ലോറിഡയിലെ മര്‍ അ ലാഗോ എസ്റ്റേറ്റില്‍ വച്ചാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മക് മാസ്റ്ററെ ഉപദേഷ്ടാവായി നിയമിച്ചതായി പ്രഖ്യാപിച്ചത്.

വാരിയര്‍ തിങ്കര്‍ എന്നാണ് ട്രംപ് മക് മാസ്റ്ററെ വിശേഷിപ്പിച്ചത്. 2014 ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ നൂറ് സ്വാധീനമുള്ള ആളുകളുടെ പട്ടികയില്‍ മക് മാസ്‌ററര്‍ ഇടം നേടിയിരുന്നു. രാജ്യത്തെ ഇത്തരത്തില്‍ സേവിക്കാന്‍ കഴിയുന്നതില്‍ താന്‍ അഭിമാനിക്കുന്നതായും അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും മക് മാസ്റ്റര്‍ പ്രതികരിച്ചു.