ദില്ലി: എഴുപതാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ നിന്ന് അപ്രതീക്ഷിതമായൊരു ആശംസയെത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് മോദിക്ക് സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ഇക്കാര്യം മോദി തൻ്റെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ട്രംപിന് മോദി ട്വിറ്ററിലൂടെ നന്ദി പറയുകയും ചെയ്തു. സ്വാതന്ത്ര്യദിന തലേന്ന് വൈകിട്ടായിരുന്നു മോദിക്ക് ട്രംപിന്‍റെ ആശംസ ലഭിച്ചത്.
Scroll to load tweet…
