അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് ഉചിതമായ സമയമായില്ലെന്ന് പറഞ്ഞാണ് അമേരിക്ക കൂടിക്കാഴ്ച റദ്ദാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യം കാണിച്ച് ട്രംപ് വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന് കത്തയച്ചു. ആണവ നിരായുധീകരണത്തിന് അമേരിക്ക മുന്നോട്ടുവച്ച കർശന വ്യവസ്ഥകളാണ് തർക്കത്തിന് കാരണമെന്നാണ് സൂചന. സിംഗപൂരിൽ അടുത്തമാസം 12നാണ് ട്രംപ് കിം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.