മയക്കുമരുന്ന് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ആലിസിനെയാണ് മോചിപ്പിച്ചത്
ന്യൂയോര്ക്ക്: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പലപ്പോഴും വിവാദ നായകനാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ട്രംപിനെ എന്നും വിവാദങ്ങളില് പെടുത്തിയിട്ടുള്ളത്. ട്രംപ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി മോഡലുകള് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലോകപ്രശസ്ത മോഡല് കിം കര്ദാഷ്യന്റെ അപേക്ഷയെത്തുടര്ന്ന് മയക്ക്മരുന്ന് കേസില് ശിക്ഷിക്കപ്പെട്ട് തടവില് കഴിഞ്ഞിരുന്ന സ്ത്രീയെ ട്രംപ് കുറ്റവിമുക്തയാക്കിയെന്നാണ് റിപ്പോര്ട്ടുകള്.
മയക്കുമരുന്ന് കേസില് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 20 വര്ഷമായി തടവില് കഴിഞ്ഞിരുന്ന ആലിസ് മേരി ജോണ്സണിനെയാണ് ജയില്മോചിപ്പിച്ചത്. ആലിസിന്റെ നല്ല നടപ്പ് പരിഗണിച്ച് പ്രസിഡണ്ടിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്. 63കാരിയായ ആലിസ് പരോള് പോലും ലഭിക്കാതെയാണ് രണ്ട് പതിറ്റാണ്ടോളമായി തടവില് കഴിഞ്ഞിരുന്നത്. ആലീസിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ കിം വിഷയത്തില് ഇടപെടുകയായിരുന്നു.
വൈറ്റ് ഹൗസിലെത്തി ഡൊണാള്ഡ് ട്രംപിനെ സന്ദര്ശിച്ചപ്പോള് ആലീസിന് ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കിം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജയില് മോചിതയായ ആലിസ് കിമ്മിനും ട്രംപിനും നന്ദി പറഞ്ഞു. അതേസമയം ഒരു മോഡലിന് വേണ്ടി കുറ്റവാളിയെ മോചിപ്പിച്ച ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില് പ്രതിഷേധം ഉയര്ന്നിട്ടുണ്ട്.
