ചരിത്രം രചിച്ച് ട്രംപ് - കിം കൂടിക്കാഴ്ച

ചരിത്ര കൂടിക്കാഴ്ചയ്ക്ക് വേദിയായി സിംഗപ്പൂര്‍. ഡൊണള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ച സിംഗപ്പൂരില്‍ ആരംഭിച്ചു. ഇരുവരും ഹസ്തദാനം ചെയ്ത് ചര്‍ച്ച ആരംഭിച്ചു. 45 മിനിറ്റാണ് കൂടിക്കാഴ്ചയുടെ സമയം. ആണവനിരായുധീരണം പ്രധാനമായും ചര്‍ച്ച ചെയ്യും.

സിംഗപ്പൂരിലെ കാപെല്ല ഹോട്ടലിലാണ് കൂട്ടിക്കാഴ്ച. കിമ്മുമായ നല്ല ബന്ധം തുടരാനാകുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ച വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. പഴയ കാര്യങ്ങള്‍ അപ്രസക്തമെന്നായിരുന്നു കിമ്മിന്‍റെ പ്രതികരണം