വാഷിംഗ്ടണ്‍: എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിയുക്ത പ്രസിഡന്റ ഡോണള്‍ഡ് ട്രംപ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. റഷ്യയുടെ അടുത്ത സുഹൃത്താണ് റെക്‌സ്. 

വ്‌ളാഡിമര്‍ പുടിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ടെക്‌സസിലെ ഒരു യോഗത്തില്‍ റെക്‌സ് വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും പ്രദേശത്തെ രാഷ്ട്രീയ പരിചയവും അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ റെക്‌സിന്റെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ സാധ്യതയുണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.