ന്യൂയോര്‍ക്ക്: ഡോണൾഡ് ട്രംപിന്റെ റഷ്യ ബന്ധം അന്വേഷിക്കുന്നതിൽ എഫ്ബിഐ അധികാര ദുർവിനിയോഗം നടത്തിയെന്ന രഹസ്യരേഖ അമേരിക്കൻ കോൺഗ്രസ് പരസ്യമാക്കി. എഫ്ബിഐയുടെ എതിർപ്പ് തള്ളിയാണ് യുഎസ് കോൺഗ്രസ് രേഖ പുറത്തുവിട്ടത്. ട്രംപിന്റെ റഷ്യ ബന്ധം സ്ഥാപിക്കാൻ എഫ്ബിഐ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് രേഖ വ്യക്തമാക്കുന്നു.

ട്രംപിന്റെ സഹായി കാർട്ടർ പേജിനെ നിരീക്ഷിക്കാനുള്ള അനുമതി എഫ്ബിഐ നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും രേഖകളിലുണ്ട്.. പുറത്തുവന്ന വിവരങ്ങൾ ഗൗരവമുള്ളതാണെന്ന് വൈറ്റ് ഹൗസ് പ്രഡോണൾഡ് ട്രംപിന്റെ റഷ്യ ബന്ധം അന്വേഷിക്കുന്നതിൽ എഫ്ബിഐ അധികാര ദുർവിനിയോഗം നടത്തിയെന്ന രഹസ്യരേഖ തികരിച്ചു. രേഖകൾ പരസ്യമാക്കിയാൽ രാജിവയ്ക്കുമെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ നേരത്തെ പറഞ്ഞിരുന്നു.