ന്യൂയോര്‍ക്ക്: എട്ട് രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിക്ക് തിരിച്ചടി. അമേരിക്കൻ പ്രസിഡന്‍റിന് ഇത്തരം വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടു. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല, ഇറാൻ, ബിലിയ, സോമാലിയ,സിറിയ,യമൻ എന്നീ രാജ്യങ്ങൾക്കാണ് ഏറ്റവും പുതുതായി ട്രംപ് വിലക്ക് ഏർപ്പെടുത്തിയത്.ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ .