റഷ്യന്‍ ബന്ധ ആരോപണത്തില്‍ അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ പിന്തുണച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. നിയമ വിധേയമായ കാര്യങ്ങള്‍ മാത്രമാണ് ഫ്‌ലിന്‍ ചെയ്തിട്ടുള്ളതെന്ന് ട്രംപ് പറഞ്ഞു. യു എസ് പ്രസിജന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനായി റഷ്യയുമായി രഹസ്യധാരണയുണ്ടക്കിയെന്ന ആരോപണത്തില്‍ മാപ്പപേക്ഷ നല്‍കിയ ഫിന്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.