വാഷിങ്ടണ്‍: നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്‍റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ സ്റ്റോമി ഡാനിയേല്‍ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. നടി പരസ്യമായി രംഗത്ത് എത്തിയതോടെ ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്റ്റോമി ഡാനിയലിന് നല്‍കിയത് ട്രംപിന്‍റെ സ്വന്തം പണമാണ്. പ്രചാരണ ഫണ്ടില്‍ നിന്നോ, ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നോ ഇതില്‍ നിന്നും പണമെടുത്ത് എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മൈക്കിള്‍ കോഹെന്‍ അറിയിച്ചു.
ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.2006 ല്‍ നവേദയിലെ താഹോ ലേക്കില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ഉപയോഗിച്ചിരുന്നുവെന്ന് 2011 മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ക്ലിഫോഡ് വെളിപ്പെടുത്തിയിരുന്നു.
