ബംഗലൂരു: ഗൗരി ലങ്കേഷ് കൊലപാതകക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് തുടരും. കൽബുർഗി വധക്കേസ് അന്വേഷിക്കുന്ന കർണാടക സി ഐ ഡി സംഘവും അന്വേഷണത്തിൽ ചേരും. ഗൗരി ലങ്കേഷിന്‍റെ ഫോൺ വിളികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ 600ൽ അധികം പുതിയ നമ്പറുകളിലേക്ക് അവർ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഗൗരി ലങ്കേഷ് പത്രിക ഓഫീസിൽ നിന്നും മൊബൈൽ ഫോണിൽ നിന്നു മാണിത്. അന്വേഷണ സംഘത്തിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെയും ഇന്ന് നിയോഗിച്ചേക്കും.