ഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽ നിന്ന് തുടർ സ്ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസമുണ്ടായ സുനാമിയിൽ മരണം 281 ആയി. 1000ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേരെ കാണാതായിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ് റോഡ‍് ഗതാഗതം തടസപ്പെട്ടതിനാൽ പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. അതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.