Asianet News MalayalamAsianet News Malayalam

ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ സുനാമി: മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങള്‍ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്

tsunami waves hits in indonesia
Author
Palu, First Published Sep 28, 2018, 8:17 PM IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ സുനാമി ആക്രമണം. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകന്പത്തിന് പിന്നാലെയാണ് ഇവിടെ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചത്. ആറര അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് പാലുവിലേക്ക് അടിച്ചു കയറിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 80 കി.മീ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങള്‍ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. നേരത്തെ ഭൂകന്പമുണ്ടായതിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. സുനാമി അടിച്ചതിനെ തുടര്‍ന്ന് മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios