തമിഴകത്ത് വീണ്ടുമൊരു പാര്‍ട്ടി; ടിടിവി ദിനകരന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

First Published 15, Mar 2018, 7:13 AM IST
ttv dinakarn announce his new party today
Highlights
  • എ.ഐ.എ.ഡി.എം.കെയുടെ പേരിനോട് സാമ്യമുള്ള പേരാകും ടിടിവിയുടെ പാര്‍ട്ടിക്ക് എന്നാണ് സൂചന.

മധുരൈ: എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. രാവിലെ മധുരയിലെ മേലൂരിലാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും യോഗത്തില്‍ പ്രഖ്യാപിക്കും. 

എ.ഐ.എ.ഡി.എം.കെയുടെ പേരിനോട് സാമ്യമുള്ള പേരാകും ടിടിവിയുടെ പാര്‍ട്ടിക്ക് എന്നാണ് സൂചന. പ്രഷര്‍കുക്കറായിരിക്കും ചിഹ്നമെന്നും സൂചനയുണ്ട്.  പ്രഷര്‍ കുക്കര്‍ അനുവദിക്കാന്‍ ദില്ലി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്

loader