പരിപാടികള്‍ മാര്‍ച്ച് 29 മുതല്‍ പുനരാരംഭിക്കും
ഇടുക്കി:കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തില് പെരിയാർ ടൈഗർ റിസർവില് താല്ക്കാലികമായി നിർത്തിവച്ചിരുന്ന നേച്ചർവാക്ക്, ഗ്രീന് വാക്ക്, ബാംബൂ റാഫ്റ്റിംഗ്, ജംഗിള് സ്കൗട്ട്, ടൈഗർ ട്രയല്, പഗ്മാർക്ക് ട്രയല്, ബാംബൂ ഗ്രോവ്, ജംഗിള് ക്യാന്പ് എന്നീ ടൂറിസം പരിപാടികള് മാർച്ച് 29 മുതല് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോർഡർ ഹൈക്കിംഗ്, ജംഗിള് ക്യാന്പ് എന്നിവ നിലവിലെ സാഹചര്യത്തില് പുരാരംഭിക്കില്ല. തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തെ തുടര്ന്നാണ് ടൂറിസം പരിപാടികള് നിര്ത്തിവച്ചത്.
