ഭീകരവാദ കുറ്റത്തിന് തുർക്കിയിൽ തടവിലായിരുന്ന അമേരിക്കൻ പുരോഹിതന് മോചനം. രണ്ട് വർഷത്തിലേറെയായി തടവിലായിരുന്ന ആൻഡ്രൂ ബ്രൺസണെയാണ് തുർക്കി മോചിപ്പിച്ചത്. 

ഈസ്താംബൂൾ: ഭീകരവാദ കുറ്റത്തിന് തുർക്കിയിൽ തടവിലായിരുന്ന അമേരിക്കൻ പുരോഹിതന് മോചനം. രണ്ട് വർഷത്തിലേറെയായി തടവിലായിരുന്ന ആൻഡ്രൂ ബ്രൺസണെയാണ് തുർക്കി മോചിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്ത ബ്രൺസണെ കഴി‍ഞ്ഞ ദിവസം തുർക്കി കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. രണ്ടു വർഷത്തിലേറെ തടവിൽ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോൾ മോചനം സാധ്യമായത്. ബ്രൺസന്‍റെ അറസ്റ്റ് അമേരിക്കയും തുർക്കിയും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു. മോചനവാർത്ത അമേരിക്കൻ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്തു.