പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് നടന്നത് വീട്ടില്‍ പറഞ്ഞാല്‍ ചിത്രങ്ങള് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു

ദില്ലി: ജ്യൂസിൽ മദ്യംകലർത്തി നൽകി ഇരുപത്തൊന്നുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ട്യൂഷൻ മാസ്റ്ററെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ മുകേഷിനെയാണ് അശോക്നഗർ പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മുകേഷ്.

ഗുഡ്ഗാവിലെ ഹോട്ടലിലായിരുന്നു സംഭവം. മൊബൈലിൽ ചിത്രങ്ങൾ പകർത്തിയ മുകേഷ് നടന്നത് വീട്ടിൽ പറ‌ഞ്ഞാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതി ലൈംഗീക പീ‍ഡനത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ട്.