ആത്മഹത്യാകുറിപ്പെഴുതി വച്ച് മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി

ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ ന്യൂസ് ചാനല്‍ അവതാരിക ആത്മഹത്യ ചെയ്തു. തന്റെ വീഡിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു 36കാരിയായ രാധിക റെഡ്ഡി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 

രാധികയുടെ ബാഗില്‍നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. എന്റെ ബുദ്ധിയാണ് എന്റെ ശത്രു എന്നാണ് കുറിപ്പില്‍ രാധിക എഴുതിയിരുന്നത്. സംഭവത്തില്‍ പൊലീസ് കോസെടുത്ത് അന്വേഷണം ആരംഭിച്ചു. അവതാരിക മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് രാധിക ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തി നേരെ ടെറസിലേക്ക് പോകുകയും അവിടെനിന്ന് ചാടി ജീവനൊടുക്കുകയുമായിരുന്നു. 

തലക്ക് സാരമായി മുറിവേല്‍ക്കുകയും ശരീരത്തില്‍ ഒടിവുകള്‍ സംഭവിച്ചുമാണ് രാധിക മരിച്ചത്. രാധികയും 14കാരനായ മകനും അച്ഛനമ്മമാര്‍ക്കുമൊപ്പമാണ് താമസം. ആറ് മാസം മുമ്പ് രാധിക വിവാഹമോചനം നേടിയിരുന്നു. മകന്‍ മാനസ്സിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.