രാധികയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സഹപ്രവര്‍ത്തകനാണ് രാധികയോടൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നത്

നോയിഡ: സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരക ഫ്ളാറ്റിന്‍റെ മുകളില്‍ നിന്ന് വിണ് മരിച്ചു. അവതാരകയായ രാധിക കൗശിക് ആണ് ഫ്ളാറ്റിന്‍റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാധികയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സഹപ്രവര്‍ത്തകനാണ് രാധികയോടൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അപകടസമയത്ത് ഇരുവരും മദ്യലഹരിയില്‍ ആയിരുന്നതായി പൊലീസ് പറഞ്ഞു.

മുറിയില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം മുറിയില്‍ പാര്‍ട്ടി നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ബാല്‍ക്കണിയുടെ കെെവരിക്ക് ഉയരം കുറവാണ്. താന്‍ ഭക്ഷണം കഴിക്കാനായി മുറിക്കുള്ളിലേക്ക് പോയപ്പോള്‍ രാധിക കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍റെ മൊഴി.

ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത ലഭിക്കുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.