വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖകനെ ലൈവില്‍  സുന്ദര എന്നു വിളിച്ച വാര്‍ത്ത അവതാരകയ്ക്ക് സസ്പെന്‍ഷന്‍

കുവൈത്ത് സിറ്റി: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖകനെ ലൈവില്‍ സുന്ദര എന്നു വിളിച്ച വാര്‍ത്ത അവതാരകയ്ക്ക് സസ്പെന്‍ഷന്‍. കുവൈറ്റ് ഔദ്യോഗിക ടെലിവിഷനിലാണ് സംഭവം. വാര്‍ത്ത വായിക്കുന്നതിനിടയില്‍ റിപ്പോര്‍ട്ടറെ സുന്ദര എന്നു വിളിച്ചതിനാണ് സസ്പെന്‍ഷന്‍.

സംഭവം ഇങ്ങനെ, നവാഫ് അല്‍ ഷിറാകി എന്ന റിപ്പോര്‍ട്ടര്‍ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പുതിയ വിവരങ്ങര്‍ അറിയിക്കുന്നതിനായി ലൈവില്‍ എത്തുകയായിരുന്നു. വാര്‍ത്ത വായിക്കുന്നതിനിടയില്‍ റിപ്പോര്‍ട്ടര്‍ തന്‍റെ തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു. ഇതു കണ്ട് അവതരാക അല്‍ ഷാമ്മര്‍അദ്ദേഹത്തെ അറബിയില്‍ സുന്ദര എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. 

തലപ്പാവ് അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ല നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട് എന്നായിരുന്നു അവതാരക പറഞ്ഞത്. എന്നാല്‍ അവതാരകയുടെ പ്രവര്‍ത്തി എന്നാല്‍ ചട്ടലംഘനമാണെന്നാണ് ചാനല്‍ അധികൃതരുടെ വാദം. അവതാരക കൊഞ്ചക്കുഴഞ്ഞതായാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്. തുടര്‍ന്നു വിശദീകരണം പോലും തേടാതെ വാര്‍ത്ത അവതാരകയെ കുംവൈറ്റ് ഔദ്യോഗിക ടെലിവിഷന്‍ സസ്‌പെന്‍ഡ് ചെയ്തു.