പ്രദേശത്ത് കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ചിലര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നില്‍ ചന്ദ്രനാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ്, ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രന്റെ നില ഗുരുതരമാണ്. തോളിലും കാലിലും വയറ്റിലും സാരമായ പരിക്കുകളുണ്ട്. മയക്കുമരുന്ന് മാഫിയെക്കെതിരെ പരാതി നല്‍കിയെന്നാരോപിച്ച് ചന്ദ്രന്റെ മകനെ കഴിഞ്ഞ വര്‍ഷം ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു.