ദില്ലി:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി. 40 ട്രെയിനുകള്‍ വൈകിയോടും. മൂന്ന് ട്രെയിനുകളുടെ സമയം പുനര്‍ക്രമീകരിച്ചു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന മുടല്‍മഞ്ഞ് ഏതാനും ദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
