കോഴിക്കോട്: കോഴിക്കോട് വടകര ചാനിയം കടവില്‍ ഇരട്ട സഹോദരിമാര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്.

തിരുവള്ളൂര്‍ സ്വദേശി തന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഇരുവരും എഴാംക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.