ജൂണ്‍ 10 ന് ട്വിറ്റര്‍ ഉപഭോക്താവായ ഹദീന്ദര്‍ സിംഗാണ് വീഡിയോ ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്
ഭോപ്പാല്:മധ്യപ്രദേശിലെ ഒരു കള്കട്രേറ്റിലെ ടൈപ്പിസ്റ്റാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലെ താരം. വാര്ധക്യത്തിലും വളരെ അനായാസേന വേഗത്തില് ആളുകള്ക്കായി ടൈപ്പ് ചെയ്യുന്ന സ്ത്രീ ആര്ക്കും പ്രചോദനമാകും. ഒരു സൂപ്പര്വിമന് എന്ന പേരില് മുന് ഇന്ത്യന് ക്രിക്കറ്റ് താരം വീരേന്ദ്രര് സേവാംഗ് വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. യുവാക്കള് ഇവരില് നിന്നും ഒത്തിരി പടിക്കാനുണ്ടെന്നും വേഗത മാത്രമല്ല ഏത് ജോലിയും ചെറുതല്ലെന്നും പ്രായം കാര്യങ്ങള് അറിയുന്നതിനും പഠിക്കുന്നതിനും തടസമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സേവാംഗിന്റെ ട്വീറ്റ്. സേവാംഗിന്റെ ട്വീറ്റിന് താഴെ ശരിക്കും അവര് പ്രചോദനമാണെന്നും അവരുടെ വേഗത വളരെ പ്രചോദിപ്പിക്കുന്നതാണെന്നുമുള്ള കമന്റുകള് ഉണ്ട്.
ജൂണ് 10 ന് ട്വിറ്റര് ഉപഭോക്താവായ ഹദീന്ദര് സിംഗാണ് വീഡിയോ ആദ്യമായി ട്വിറ്ററില് പോസ്റ്റ് ചെയ്യുന്നത്. മധ്യപ്രദേശിലെ കളക്ട്രേറ്റില് ആവശ്യക്കാര്ക്കായി രേഖകള് ടൈപ്പ് ചെയ്യുന്ന ആളെന്ന വിവരണത്തോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
