തിരുവനന്തപുരം: ഇലക്ട്രോണിക് ഉപകരണങ്ങളുടെ അകത്തുവച്ച് രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് പിടികൂടി. വിദേശത്തുനിന്നും തിരുവനന്തപുരം വിമാനത്താവളത്തെത്തിയ മലപ്പുറം സ്വദേശി അബൂബക്കര്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നാണ് മൂന്നര കിലോ സ്വര്‍‍ണം പിടികൂടിയത്. ഇതിന് 95 ലക്ഷംരൂപ വിലവരുമെന്ന് ഡി.ആര്‍‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍‍ണം കടത്തുമെന്ന വിവരത്തെ തുടര്‍ന്ന് രാവിലെയെത്തിയ യാത്രക്കാരെ ഡി.ആര്‍.ഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.