ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് അഞ്ചാം ക്ലാസിനും പത്താം ക്ലാസിലും ഇടയിലുള്ള കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു.
ദില്ലി: പെൺകുട്ടികളുടെ വസ്ത്രം അഴിച്ച് നിർബന്ധിത ആർത്തവ പരിശോധന നടത്തിയ പ്രിൻസിപ്പാളും അറ്റൻഡറും അറസ്റ്റിൽ. താനേ ഷഹാപ്പൂരിലെ സ്കൂളിൽ രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് അഞ്ചാം ക്ലാസിനും പത്താം ക്ലാസിലും ഇടയിലുള്ള കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ വലിയ പ്രതിഷേധം നടത്തിയതിനെ തുടർന്ന് പോലീസ് നേരത്തെ കേസെടുത്തിരുന്നു.
വനിതയായ സ്കൂൾ പ്രിൻസിപ്പൽ വനിതാ അറ്റൻഡർ രണ്ട് അധ്യാപകർ 2 ട്രസ്റ്റികൾ എന്നിവർക്കെതിരെ കേസെടുക്കണ മെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസിപ്പലും അറ്റൻഡറും ചേർന്നാണ് കുറ്റം ചെയ്തത് എന്ന് മനസ്സിലായത്. ഇരുവർക്കും എതിരെ ഫോക്സോ നിയമത്തിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.


