ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ യുവാവിനെ മർദ്ദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമൽ, ഭരത് എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ മാർക്കറ്റിങ് ജീവനക്കാരനായ ബുധനൂർ സ്വദേശി ശരത്തിനാണ് മർദ്ദനമേറ്റത്. ബൈക്കിലെത്തിയ ശരത്തിനെ പ്രതികൾ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു.