അങ്കമാലി സ്വദേശി ഫിനിക്‌സ്, പിറവം സ്വദേശി റോഷന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇതില്‍ ഫിനിക്‌സ് നേരത്തെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്നയാളാണ്. കാറുകള്‍ റെന്റ്ന് കൊടുക്കുന്നവരെ ടൂറിസം ആവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനങ്ങള്‍ വാടകക്കെടുക്കും. ടാക്‌സി ഡ്രൈവറായ റോഷനാണ് തട്ടിപ്പിന് ഫിനിക്‌സിനെ സഹായിച്ചത്. ആറ് മാസത്തേക്കും മറ്റും ഒരുമിച്ചാണ് വാടക നല്‍കുക. ഇതിന് ശേഷം ഈ കാറുകള്‍ വലിയ തുകക്ക് പണയം വക്കും. ഇത്തരത്തില്‍ 50 ലക്ഷം രൂപയോളം പലരില്‍ നിന്നായി ഇവര്‍ വാങ്ങി. മാസങ്ങള്‍ കഴിഞ്ഞിട്ടും,കാറും വാടകയും കിട്ടാതായതോടെ ചെങ്ങന്നൂര്‍ സ്വദേശി കൊച്ചുമോന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്. എറണാകുളത്തെ വിവിധ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ നേരത്തെയും പല കേസുകളുണ്ട്.കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളില്‍ നിന്ന് ഇവര്‍ കാറുകള്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്.എറണാകുളം സൗത്ത് കേന്ദ്രീകരിച്ച് കൈമാറ്റം ചെയ്ത 14 കാറുകളും പോലീസ് കണ്ടെടുത്തു.