തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ രണ്ടു പേരില്‍ നിന്നാണ് 1.150 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്. ബെല്‍റ്റിന്റെ ബക്കിളുകളാക്കി മാറ്റിയാണ് സ്വര്‍ണം കത്താന്‍ ശ്രമിച്ചത്.

പൂന്തുറ സ്വദേശികളായ സൂലൈമാന്‍, സുനീര്‍ എന്നിവരാണ് കസ്റ്റംസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപി കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 33 ലക്ഷംരൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.