കർണ്ണാടകയിലെ കനകത്തര ജില്ലയില്‍ മീക്കേടത്ത് വെള്ളച്ചാട്ടത്തിലാണ് സംഭവം.
ബാംഗ്ലൂര്: മുന്നറിയിപ്പ് വകവെക്കാതെ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുത്ത രണ്ട് പേര് മരിച്ചു. കർണ്ണാടകയിലെ കനകത്തര ജില്ലയില് മീക്കേടത്ത് വെള്ളച്ചാട്ടത്തിലാണ് സംഭവം. ബാംഗ്ലൂരിലെ സോഫ്റ്റ്വെയര് ഇഞ്ചിനീയർന്മാരായ ഷമീര് റഹ്മാന്(20), ഭവാനി ശങ്കര് (20) എന്നിവരാണ് മരിച്ചത്.
ഷമീര് വെള്ളച്ചാട്ടത്തിന് മുമ്പില് നിന്ന് സെല്ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില് അകപ്പെടുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാനെത്തിയ ഭവാനിയും ആഴത്തിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള് കര്ണ്ണാടകയിലെ കൃഷ്ണരാജാ സാഗര് ഡാമിന്റെ ഷട്ടര് തുറന്നതിനില് വെള്ളത്തിന്റെ ഒഴുക്കും കുടുതലായിരുന്നു.
അപകട സാദ്ധ്യതയുള്ള മേഖല ആയതിനാൽ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അറിയിപ്പ് വക വെക്കാതെ ഇരുവരും വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്നും സെൽഫി എടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
