സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി. സജ്ജന്‍കുമാറിന് കലാപാഹ്വാനത്തിലോ കൊലപാതകത്തിലോ പങ്കില്ലെന്ന് വിലയിരുത്തിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി. ദില്ലിയിലെ റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. സജ്ജന്‍കുമാറിന് കലാപാഹ്വാനത്തിലോ കൊലപാതകത്തിലോ പങ്കില്ലെന്ന് വിലയിരുത്തിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ സജ്ജന്‍ കുമാറിന് ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984ല്‍ നടന്ന കലാപത്തില്‍ സരസ്വതി വിഹാറിലുള്ള സിഖുകാരായ അച്ഛനെയും മകനെയും കൊന്ന കേസിലാണ് സജ്ജന്‍കുമാറിന് ശിക്ഷ വിധിച്ചത്. അക്രമി സംഘത്തെ നയിച്ചത് സജ്ജന്‍കുമാറാണെന്നായിരുന്നു നേരത്തെ കണ്ടെത്തിയത്.

YouTube video player