ബി.ജെ.പി-ടി.ഡി.പി ഭിന്നത കടുക്കുന്നു; ആന്ധ്രപ്രദേശില്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു

First Published 8, Mar 2018, 10:45 AM IST
two bjp ministers resign from andrapradesh
Highlights

ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയും ടി.ഡി.പിയുടെ തമ്മില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുകയാണ്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് എൻ.ഡി.എയിൽ ടി.ഡി.പി അംഗങ്ങള്‍ കലാപമുയര്‍ത്തിയതിന് പിന്നാലെ ആന്ധ്രാ മന്ത്രിസഭയിൽ നിന്ന് രണ്ടു ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു. ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയും ടി.ഡി.പിയുടെ തമ്മില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുകയാണ്.

പ്രതിഷേധ സൂചകമായി ടി.ഡി.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും ഇന്ന് രാജിവയ്ക്കുമെന്ന് ഇന്നലെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഒടുവിലത്തെ സമ്മർദ്ദ തന്ത്രമായാണ് മന്ത്രിമാരെ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആന്ധ്രക്ക് സംസ്ഥാന പദവി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ അറിയിച്ച് ജെയ്റ്റ്ലി സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നൽകി. എന്നാല്‍ പ്രത്യേക സംസ്ഥാന പദവിയിൽ കുറഞ്ഞെൊന്നും ഇനി പ്രതീക്ഷുന്നില്ലെന്നാണ് ടി.ഡി.പിയുടെ വാദം. സമ്മര്‍ദ്ദം കടുക്കവെ ടി.ഡി.പിക്ക് തിരിച്ചടി നല്‍കാനാണ് സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാരും രാജിവെച്ചത്.

loader