കോഴിക്കോട്: കുറ്റ്യാടി അടുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. കുറ്റിയില്‍ അലിയുടെ മകന്‍ സയ്യീദ് 13 വയസ്സ്, ബന്ധുവായ സുബൈര്‍ 14 എന്നിവരാണ് മരിച്ചത്. സയ്യിദ് കുറ്റ്യാടി എം ഐ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വയനാട് സ്വദേശിയാണ് സുബൈര്‍. സ്‌കൂള്‍ വിട്ട ശേഷം പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്