സ്റ്റൗ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി പൊലീസ് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്:ഗ്യാസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ടുമക്കളും മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഗ്യാസ് ലീക്ക് ചെയ്യുന്നത് ശ്രദ്ധിക്കാതെ സ്റ്റൗ കത്തിക്കാന് ശ്രമിക്കുകയായിരുന്നു യുവതി.
ബിനോദ് ദേവി, അങ്കിത് കുമാര് (7) കറ്റിവാള്, സുശീല കുമാരി (4) എന്നിവരാണ് മരണപ്പെട്ടത്. പോസ്റ്റ്മാര്ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. തീപടരാനുള്ള യഥാര്ത്ഥ കാരണമെന്താണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
