അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.രാവിലെ 10 മണിയോടെയാണ് സ്കൂള്‍ കെട്ടിടത്തിന്‍റെ മതില്‍ തകര്‍ന്ന് വീണത്. 

ദില്ലി: നോയിഡയിലെ സലർപ്പൂർ ഗ്രാമത്തിൽ പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് സ്കൂള്‍ കെട്ടിടത്തിന്‍റെ മതില്‍ തകര്‍ന്ന് വീണത്. 

പരിക്കേറ്റ കുട്ടികള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. മതില്‍ പൊളിയാന്‍ കാരണമെന്തെന്ന് അറിയില്ലെന്ന് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.