തൃശൂര്‍: തൃശൂര്‍ ആമ്പല്ലൂരിന് സമീപം പച്ചിലിപുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പൊന്നാരി റോബിൻറെ മകൻ റോണാള്‍ഡ്(4), ബൈജുവിൻറെ മകൻ സാജന്‍(6) എന്നിവരാണ് മരിച്ചത്. ഇരുവരും വീടിനു സമീപത്തുളള ആളൊഴിഞ്ഞ പറമ്പില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പറമ്പിലെ കുളത്തില്‍ പോയ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണത്. കളിക്കാൻ പോയ കുട്ടികളെ വൈകുന്നേരമായിട്ടും കാണാതായപ്പോള്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് കുളത്തില്‍ കണ്ടെത്തിയത്. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ബന്ധുക്കളാണ്.
