മൃതദേഹങ്ങള്‍ക്ക് അടുത്ത് ബാഗില്‍ കുറിപ്പ്

ദില്ലി:ദില്ലി തുഗ്ലക്ക്ബാദിലെ റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിക്കാണ് ശരീരങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്. 'സോറി ഫാദര്‍' എന്നെഴുതിയ ഒരു കുറിപ്പ് മൃതദേഹങ്ങള്‍ക്ക് അടുത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്ന് പൊലീസിന് ലഭിച്ചു.

മരിച്ച യുവതികളില്‍ ഒരാളുടെ അമ്മ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നതായും ഇതിനെ തുടര്‍ന്ന് പെണകുട്ടി ഡിപ്രഷനിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായി അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.