വള്ളം മറിഞ്ഞ് അപകടം രണ്ട് മരണം  അപകടം മുതലപ്പൊഴിയിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. 

രാവിലെ ഏഴുമണിക്കായിരുന്നു അപകടം. പരിക്കേറ്റ നാലുപേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ്‌ സ്വദേശി ജോൺസന്റെ വള്ളമാണ് മറിഞ്ഞത്. 

മുതലപ്പൊഴിയിൽ അപകടം പതിവായിരിക്കുകയാണ്. ഇന്നത്തെ അപകടം അടക്കം രണ്ട് വർഷത്തിനിടെ അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഇവിടെ മരിച്ചത്.