കണ്ണൂരിൽ മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയിൽ ഉരുൾ പൊട്ടി രണ്ട് പേര് മരിച്ചു. ഇരിട്ടി അയ്യൻകുന്നു കീഴങ്ങാനത്ത് ഇമ്മട്ടിയിൽ തോമസ് (75) മകന്റെ ഭാര്യ ഷൈനി ജയ്സൺ (40) എന്നിവരാണ് മരിച്ചത്.
കണ്ണൂർ: കണ്ണൂരിൽ മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയിൽ ഉരുൾ പൊട്ടി രണ്ട് പേര് മരിച്ചു. ഇരിട്ടി അയ്യൻകുന്നു കീഴങ്ങാനത്ത് ഇമ്മട്ടിയിൽ തോമസ് (75) മകന്റെ ഭാര്യ ഷൈനി ജയ്സൺ (40) എന്നിവരാണ് മരിച്ചത്.
മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നായിരുന്നു അപകടം. ഉരുൾ പൊട്ടലിൽ വീട് പൂർണമായും തകർന്നു. ഇരുവരും കോണ്ക്രീറ്റ് സ്ലാബിന് അടിയിൽ പെട്ടുകയായിരുന്നു. ഇരിട്ടി, ആറളം മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു വെള്ളം പൊങ്ങിയ മേഖലകളിലെ കുടുംബങ്ങളെ മാറ്റി. കണ്ണൂര്‍ ജില്ലയില്‍ ആറളം, വഞ്ചിയം, മാട്ടറ, പേരട്ട തുടങ്ങി എട്ടിലധികം ഇടങ്ങളിൽ ഉരുള്‍ പൊട്ടലുണ്ടായി.
