Asianet News MalayalamAsianet News Malayalam

ഉരുള്‍പൊട്ടല്‍; കർണാടകയിൽ രണ്ട് പേർ മരിച്ചു

തിങ്കളാഴ്ച വരെ മഴ തുടരുന്നുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.  വടക്കൻ കർണാടകത്തിലെയും തീരദേശങ്ങളിലെയും സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കൂടികാഴ്ച്ച നടത്തി

two died in karnataka because of landslide
Author
Bengaluru, First Published Aug 16, 2018, 6:21 PM IST

കൊ‍‍ടക്: കനത്ത മഴയിലുണ്ടായ ഉരുൾപൊട്ടലിൽ കർണാടകയിൽ രണ്ട് പേർ മരിച്ചു. കർണാടകയിലെ കൊ‍‍ടക്-മംഗലാപുരം ഹൈവേയിൽ ഇന്ന് രാവിലെയാണ് സംഭവം. കനത്ത മഴമൂലം വെള്ളപ്പൊക്കം അനുഭവിക്കുന്ന കൊടക് ജില്ലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദുരിത ബാധിത      പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നതിനായി ഹെലിക്കോപ്റ്റർ അടക്കമുള്ളവ ബാംഗ്ലൂരിൽനിന്നും പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.

കർണാടകയിലെ ചിലയിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. തീരദേശ പ്രദേശങ്ങളും കൊടക് ജില്ലയും കനത്ത മഴമൂലം വെള്ളപ്പൊക്കത്തിലാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായ കുശാൽ നഗർ, കൊടക് എന്നിവിടങ്ങളിൽ അകപ്പെട്ട 180 ഒാളം ആളുകളെ 
 ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.

പത്ത് അടിയോളം വെള്ളം കയറിയ സ്ഥലത്തുനിന്നും ബോട്ടുകൾ ഉപയോഗിച്ചാണ് ആളുകളെ രക്ഷപ്പെടുത്തിയത്. കർണാടകയിലെ കാവേരി നദിയും മിക്ക ഡാമുകളും കവിഞ്ഞൊഴുകുകയാണ്. തിങ്കളാഴ്ച വരെ മഴ തുടരുന്നുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.  

വടക്കൻ കർണാടകത്തിലെയും തീരദേശങ്ങളിലെയും സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കൂടികാഴ്ച്ച നടത്തി. സംസ്ഥാനത്തിന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിനായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി തലവൻ ദിനേഷ് ഗുണ്ടുറാവു പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സഹായം അഭ്യർത്ഥിച്ചു. 

Follow Us:
Download App:
  • android
  • ios