കുന്ദമംഗലം: കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചു പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലന്‍, സന്ദീപ് എന്നിവരാണ് മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 

കിണറ് പണിക്കാരായ ഇവര്‍ ജോലിക്കിടയിലാണ് മദ്യം കഴിച്ചതെന്നാണ് വിവരം. മദ്യം കഴിച്ചയുടനെ അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. 

എന്നാല്‍ അതിനിടയില്‍ ബാലന്‍ മരണപ്പെട്ടു. കൂടുതല്‍ പേര്‍ വ്യാജമദ്യം കഴിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.